കൊല്ലം: അഞ്ചൽ:അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം 2026 നവംബർ 7 9 10 11 തീയതികളിൽ എ എം എം എച്ച് എസ് ,ജി എൽ പി എസ് കരവാളൂർ സ്കൂളുകളിൽ വെച്ച് നടക്കുകയാണ്. ഇതിൻറെ ഭാഗമായ ലോഗോ കലോത്സവ കമ്മിറ്റി ചെയർമാനും കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഡോ: ശരത് കുമാർ പ്രകാശനം ചെയ്തു.പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും കരവാളൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ എ ഗോപി അധ്യക്ഷനായി, GHSS അഞ്ചൽ വെസ്റ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നിതിൻകൃഷ്ണയാണ് ലോഗോ രൂപകൽപ്പന ചെയ്തത്.അഞ്ചൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ശ്രീ ജഹ്ഫറുദ്ദീൻ,അഞ്ചൽ ബിപിസി സുബീഷ് ജോർജ്,എച്ച് എം ഫോറം കൺവീനർ ഹാരിസ്,സംഘടന നേതാക്കന്മാരായ ഷെഫീഖ് റഹുമാൻ ,ബൈജിത്ത്,ബിജു,ശ്രീജിത്ത്,ഫൈസൽ,ദീപു ജോർജ് ,ഷൈൻ ,നുജും,സാജൻ, വിനീഷ് ,ഗണേഷ് കുമാർ സബ് ജില്ലയിലെ പ്രഥമ അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments