കൊല്ലം :ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീ*പി*ടി*ത്ത*ത്തി*ൽ *മ*രി*ച്ച* ചെമ്മക്കാട് അഞ്ചാംകുറ്റി സ്വദേശി അഞ്ജലി ഷീല ജോയിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ ജർമൻ പൊലീസ് അറിയിപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ജലിയുടെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തിൻ്റെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുന്നതിനും സർക്കാർ ഇടപെടൽ തുടരുമെന്നും മന്ത്രി അറിയിച്ചു.
0 Comments