banner

കൊല്ലം അഞ്ചലിൽ വയോധികക്ക് ക്രൂരമർദ്ദനം 44 കാരൻ അറസ്റ്റിൽ..


 ഇടയം കരിപ്പോട്ടിക്കോണം ചരുവിള പുത്തൻവീട്ടിൽ  സത്യനാണ് പോലീസ് പിടിയിലായത്

 ഇടയം കരിപ്പോട്ടിക്കോണം സ്വദേശിനി 75 വയസുള്ള ഭാരതിയാണ്‌മർദ്ദനത്തിന്ഇരയായത്.മർദ്ദനത്തിൽ വയോധികയുടെ കൈമുട്ടിന്റെ എല്ലിന് പൊട്ടലേറ്റു.

 മർദ്ദനമേറ്റ വയോധിക സത്യനെ അസഭ്യം വിളിച്ചെന്നാരോപിച്ച് മദ്യപിച്ചേത്തിയ സത്യൻ വിറക് കൊള്ളികൊണ്ട് വയോധികയുടെ വീട്ടിനകത്തു കയറി  മർദ്ദിക്കുകയായിരുന്നു മർദ്ദനത്തിൽ വയോധികയുടെ വലത് കൈയുടെ മുട്ടിന്റെ അസ്ഥിക്ക് പൊട്ടലേറ്റു.

 വയോധിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വയോധികയെ അഞ്ചലിലെ സർക്കാർ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. അഞ്ചൽ പോലീസ് വയോധിയുടെ മൊഴി രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം സത്യനെതിരെ കേസെടുക്കുകയും ഇടയം ഭാഗത്തു നിന്നും സത്യനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിലെടുത്തു..

 അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. മർദ്ദനമേറ്റ വയോധിക ചികിത്സയിലാണ്..
ന്യൂസ് ഡെസ്ക് ട്വന്റി വിഷ്വൻ ന്യൂസ്

Post a Comment

0 Comments