കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി പോലീസിന്റെ പിടിയിലായി.ബീഹാർ സീതമ്മാർ ടുംമ്ര സ്വദേശി അജാജ് ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബീഹാർ സീതാമർഹിയിലെ വാർഡ് കൗൺസിലറുടെ ഭർത്താവായ ബൈദ്യനാഥ് മഹതോ രാവിലെ നടക്കാൻ ഇറങ്ങിയ സമയം പിടിയിലായ പ്രതിയടങ്ങിയ സംഘം തലയ്ക്കും മറ്റും വെടിയുതി തീർക്കുകയായിരുന്നു. മഹതോ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു ഗ്രാമവാസികൾ വലിയ അക്രമങ്ങൾ തന്നെ അഴിച്ചുവിട്ടിരുന്നു. കൊലപാതകത്തിന് ശേഷം കുടുംബവുമായി കേരളത്തിലേക്ക് കടന്ന പ്രതി നേരത്തെ ജോലി ചെയ്തിരുന്ന കൊല്ലത്ത് എത്തി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ബീഹാർ പോലീസ് കൊല്ലത്തെത്തി പോലീസിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഫോൺ നമ്പർ ഇല്ലാതിരുന്ന പ്രതിയെ പിടികൂടുക ണ് പ്രയാസം ആയിരുന്നു. എന്നാൽ കൊല്ലം ഈസ്റ്റ് പോലീസിന്റെ കുറ്റമറ്റ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു .പിടിയിലായ അജാസിന് രണ്ട് കൊലപാതക കേസുകൾ ഉൾപ്പെടെ പന്ത്രണ്ടോളം കേസിൽ പ്രതിയാണ്. കൊല്ലം ജില്ലാ പോലീസ് മേധാവി അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശത്താൽ കൊല്ലം എസിപി ഷാജി എസ് ൻ്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ജയശങ്കർ, എസ് ഐ മാരായ രഞ്ജു, അരവിന്ദ്, എസ് സി പി ഓ ഹാഷിം, അജയൻ, മുരുകേഷ്, അൻഷാദ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ പ്രതിയെ ബീഹാർ പോലീസിന് കൈമാറി.
0 Comments