banner

സ്ത്രീക്കെതിരെയുള്ള അതിക്രമകേസിൽ അഞ്ചൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

കൊല്ലം അഞ്ചലിൽ കാപ്പാസിൽ നാടുകടത്തപ്പെട്ട നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള നിക്കർ ബിനു എന്നറിയപ്പെടുന്ന ബിനുവിനെ സ്ത്രീക്കെതിരെയുള്ള അതിക്രമകേസിൽ അഞ്ചൽ പോലീസ് വീണ്ടും  അറസ്റ്റ് ചെയ്തു.

 അഞ്ചൽ ഇടയം സ്വദേശി നിക്കർ ബിനു എന്നറിയപ്പെടുന്ന ബിനുവാണ് പോലീസിന്റെ പിടിയിലായത്.

 2025 ൽ കാപ്പനിയമം ഉൾപ്പെടുത്തി നാടുകടത്തപ്പെട്ട നിക്കർ ബിനു രണ്ടുതവണ കാപ്പ നിയമം ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുകയും വീണ്ടും അറസ്റ്റിലാവുകയും അഞ്ചൽ പോലീസ് നിക്കർ ബിനുവിനെ ജയിൽ അടക്കുകയും ചെയ്തു.

 ഇതിനു തൊട്ടുപിന്നാലെ  സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനും ഇടയത്തെ ലൈബ്രറിയിൽ അക്രമം നടത്തിയ സംഭവത്തിലും അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

 ജയിലിൽ നിന്നും പുറത്തിറങ്ങിയ നിക്കർ ബിനു ഇടയത്തു താമസിക്കുന്ന  സ്ത്രീയുടെ വീട്ടിൽ കയറി അതിക്രമങ്ങൾ നടത്തുകയും അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചൽ പോലീസ് നിക്കർബിനുവിനെ വീണ്ടും ഇടയത്തു നിന്നും അറസ്റ്റ് ചെയ്തു  

 .
നിക്കർ ബിനുവിനെ റിമാൻഡ് ചെയ്യാൻ കൊണ്ടുപോകുന്ന സമയത്തുപോലീസ് സ്റ്റേഷന് മുന്നിൽ ദൃശ്യം പകർത്താൻ ശ്രെമിച്ചമധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയുംഅസഭ്യവർഷം ചൊരിയുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു ..

 അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Post a Comment

0 Comments