banner

അമ്പലത്തില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി മകന്റെയും മൃതദേഹം.

കണ്ണൂർ : മട്ടന്നൂരില്‍ അമ്മയേയും മകനേയും വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ് സംഭവം. ലയണ്‍സ് ക്ലബ് റോഡിലെ നന്ദനത്തില്‍ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.പുറത്തുപോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ തിരിച്ചെത്തി യപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരേയും കണ്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി.

വീടിന്റെ രണ്ടാം നിലയിലാണ് ഇതുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത് . ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം . മട്ടന്നൂർ നഗരസഭയോട് ചേർന്നാണ് ഇവരുടെ വീട്. ഇരുവരുടെയും മൃതദേഹം പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ അമ്മയും മകനും തമ്മില്‍ വാക്കേറ്റം ഉണ്ടായി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ജ്യോതിയുടെ ഭർത്താവ് രാവിലെ അമ്പലത്തില്‍ പോയിരുന്നു . അവിടെ പോയി വന്നപ്പോഴാണ് ഈ സംഭവം കാണുന്നത്. അമ്മയും മകനും വെട്ടേറ്റു മരിച്ചു എന്ന് നിലയിലെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നീട് പോലീസ് അന്വേഷണത്തില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു.

പോലീസ് എത്തി വീട് സീല്‍ ചെയ്തു  മകന് കഴുത്തിലാണ് വെട്ടേറ്റത് അമ്മയുടെ കഴുത്തിന്റെ ഒരു വശത്താണ് വെട്ടേറ്റിരിക്കുന്നത് കരുവാളിച്ച രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു ഒരു പ്രശ്നവും ഇല്ലാത്ത കുടുംബം ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

0 Comments