banner

' സിനിമയുടെ പ്രൊഡക്ഷൻ മാനേജറും അഭിനേതാവുമായ ഇന്ദ്രജിത്ത് വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായി.

കൊട്ടാരക്കര:വാഴ' സിനിമയുടെ പ്രൊഡക്ഷൻ മാനേജറും അഭിനേതാവുമായ ഇന്ദ്രജിത്ത് വിവാഹ തട്ടിപ്പ് കേസിൽ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.ചോറ്റാനിക്കര കണയന്നൂർ സ്വദേശിയായ ഇന്ദ്രജിത്തിന അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര വാളകം സ്വദേശിനിയായ അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.ആദ്യ വിവാഹബന്ധവും വിവാഹമോചനവും മനഃപൂർവ്വം മറച്ചുവെച്ചാണ് ഇന്ദ്രജിത്ത് തന്നെ വിവാഹം കഴിച്ചതെന്ന് യുവതി ആരോപിക്കുന്നു. ഇതിനുപുറമെ വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയെന്നും  പറയപ്പെടുന്നു.
അറസ്റ്റ് ചെയ്ത പ്രതിനിധികൾ ഹാജരാക്കിയ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments