banner

സ്കൂട്ടര്‍ ഓട്ടോയിലിടിച്ചു; ചെരുപ്പൂരി ഓട്ടോ ഡ്രൈവറുടെ കരണത്തടിച്ച് സ്കൂട്ടര്‍ യാത്രക്കാരി; കേസ്

കൊല്ലം കുളത്തുപ്പുഴയില്‍ ഓട്ടോയില്‍ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ ഓട്ടോ ഡ്രൈവറുടെ കരണത്തടിച്ച് സ്കൂട്ടര്‍ യാത്രക്കാരി. 58 കാരനായ അഷഫറിനാണ് ക്രൂരമര്‍ദനമേറ്റത്.  സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസ് സ്കൂട്ടര്‍ യാത്രക്കാരിക്കെതിരെ കേസെടുത്തു. ഓട്ടോയില്‍ ഇടിച്ച് നിലത്തേക്ക് വീണ യുവതി എഴുന്നേറ്റ് ഓട്ടോ ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു. അരിശം തീരാതെ ചെരുപ്പൂരിയും അഷറഫിന്‍റെ മുഖത്തടിച്ചു എന്നാണ് എഫ്ഐആര്‍. ഇന്നു രാവിലെ 9.30 ഓടെ കുളത്തുപ്പുഴ മടത്തറ റോഡിലാണ് സംഭവം. 

കല്ലുവെട്ടാംകുഴി സ്കൂളിലെ ഓട്ടത്തിനു ശേഷം തിരികെ സ്റ്റാന്‍ഡിലേക്ക് വരുന്ന വഴി കല്ലുവെട്ടാംകുഴി ജങ്ഷനു സമീപത്താണ് അഷറഫിന്‍റെ ഓട്ടോയില്‍ യുവതിയുടെ സ്കൂട്ടറിടിക്കുന്നത്. കുളത്തുപുഴ മടത്തറ റോഡിലേക്ക് കയറിയ ഓട്ടോയിലേക്ക് യുവതി സ്കൂട്ടര്‍ ഇടിച്ചു കയറ്റുകയായിരുന്നു. യുവതി തെറ്റായ ദിശയിലായിരുന്നുവെന്നാണ് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നത്..

അപകടമുണ്ടായതിനു പിന്നാലെ സ്കൂട്ടറില്‍ നിന്നിറങ്ങിയ സ്ത്രീ ഓട്ടോ ഡ്രൈവറായ അഷറഫിന്‍റെ കരണത്തടിച്ചു. പിന്നീട് ചെരുപ്പൂരി വീണ്ടും മുഖത്തടിക്കുകയായിരകുന്നു. ഇതിനിടെയില്‍ തെറിവിളിച്ചു എന്നുമാണ് എഫ്ഐആര്‍. ആക്രമണത്തില്‍ അഷറഫിന്‍റെ ഇടതുകണ്ണിന് പരുക്കേറ്റു. യുവതിയുടെ വാഹനത്തിന് ഇന്‍ഷൂറന്‍സില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.  പരിക്കേറ്റ അഷറഫ് കുളത്തുപ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി..

#kollam #accident #crime #autorikshaw

Post a Comment

0 Comments