banner

അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറോളം കേസുകളിലെ പ്രതിയായ ഞ്ജിത്തിനെ കരുതൽ തടങ്കൽ പാർപ്പിക്കാൻ ഉത്തരവ്

കൊല്ലം റൂറൽ പോലീസ് ജില്ലയിലെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറോളം കേസുകളിലെ പ്രതിയായ  സിനു എന്ന് വിളിക്കുന്ന രഞ്ജിത്തിനെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐപി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ് ഐഎഎസ് ആണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. ഒരു വർഷക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. പ്രതി അഞ്ചൽ, ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ നിരന്തരം പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ ആവർത്തിച്ച് കുറ്റങ്ങൾ ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായിതിരുവനന്തപുരം റെയിഞ്ച് ഡിഐജി ഓഫ് പോലീസ് ൻ്റെ കാപ്പ ഉത്തരവ് നിലനിൽകേ യാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം പുനലൂർ ഡിവൈഎസ്പി എം എം ജോസ്, അഞ്ചൽ സി ഐ കെജി ഗോപകുമാർ, അഞ്ചൽ എസ് എച്ച് ഓ മോനിഷ്, CI ഓഫീസ് റൈറ്റർ ASI അനീഷ്, WCPO രശ്മി തുടങ്ങിയവർ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ മുൻകൈയെടുത്തു....

Post a Comment

0 Comments