banner

പള്ളിപ്പറമ്പിൽ അയ്യപ്പഭക്തിഗാനം, തടയാനെത്തിയവനെ എടുത്തിട്ട് പെരുമാറി പള്ളികമ്മറ്റിയും നാട്ടുകാരും

കോട്ടയം:കഴിഞ്ഞ ദിവസം കോട്ടയം പാലാ കിഴപറയാർ ഗ്രിഗോറിയസ് പള്ളിയിലെ നൂറാം വാർഷികത്തോടനുബന്ധിച്ച പെരുന്നാൾ ആഘോഷത്തിനിടെ നടന്ന സംഭവവാണ് സോഷ്യൽ ലോകത്ത് കയ്യടി നേടുന്നത്. നൂറാം വാർഷികത്തിന്റെ ഗരിമയിൽ പെരുന്നാളും വാർഷികവും ഒരുമിച്ച് ഗംഭീരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ റൈബാൻ ട്രൂപ്പിന്റെ ഗാനമേളയാണ് അവിടെ നടന്നിരുന്നത്. പാട്ടിനിടയിൽ "പള്ളിക്കെട്ട് ശബരിമലയ്ക്ക്" എന്ന അയ്യപ്പ ഭക്തിഗാനം ഉയർന്നപ്പോൾ, വെളുത്ത വസ്ത്രം ധരിച്ച ഒരാൾ സ്റ്റേജിലേക്ക് ചാടി കയറി വന്ന് ഇത് ക്രിസ്തീയ ദേവാലയ പരിസരമാണെന്നും ഇവിടെ ഈ പാട്ട് പാടേണ്ടതില്ലെന്നും പറഞ്ഞ് വർഗീയത വിളമ്പി പരിപാടി മുടക്കാൻ ശ്രമിച്ചു. 

എന്നാൽ അവിടെ കൂടിയിരുന്ന നാട്ടുകാരും പള്ളി കമ്മിറ്റിക്കാരും ഒട്ടും മടിച്ചില്ല, വിഷയമുണ്ടാക്കാൻ വന്ന ആ നാട്ടുകാരനല്ലാത്ത ആളെ സ്റ്റേജിൽ നിന്ന് പിടിച്ചിറക്കി നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു. പ്രശ്നം കഴിഞ്ഞ് അവിടെ നിന്നില്ല, പള്ളി കമ്മിറ്റിയും അച്ചനും നേരിട്ട് ഇടപെട്ട് തടസ്സപ്പെട്ട അതേ "പള്ളിക്കെട്ട് ശബരിമലയ്ക്ക്" എന്ന ഗാനം വീണ്ടും ആലപിക്കാൻ ആവശ്യപ്പെട്ടു. മാത്രമല്ല, അതിനൊപ്പം "പാമ്പാഗണപതി" എന്ന ഗാനവും പാടിപ്പിക്കുകയും പിന്നീട് ഒന്നിന് പകരം അഞ്ച് പാട്ടുകൾ പാടാൻ അച്ചൻ തന്നെ പറയുകയും ചെയ്തത് കണ്ട് നിന്നവർക്ക് ശരിക്കും കുളിര് കോരുന്ന കാഴ്ചയായിരുന്നു. 

മതം നോക്കാതെ സ്നേഹവിരുന്നിന് ഓരോ വീട്ടിലും കയറി വിളിക്കുന്ന നാട്ടുകാർ ഒരേ മനസ്സോടെ കൂടുന്ന പെരുന്നാളിൽ പുറത്തുനിന്ന് ആര് വന്ന് അലമ്പാക്കാൻ നോക്കിയാലും ഇവിടെ നടക്കില്ല എന്ന് അവർ കൃത്യമായി തെളിയിച്ചു. പുറത്തുനിന്ന് എത്തിയ ആളാണ് പ്രശ്നമുണ്ടാക്കിയതെന്ന് നാട്ടുകാരും കമ്മിറ്റിയും വ്യക്തമാക്കുന്നുണ്ട്, സംഭവത്തിൽ പോലീസ് അന്വേഷണവും തുടങ്ങി.

Post a Comment

0 Comments