ചവറ: കാട്ടിൽമേക്കതിൽ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ക്ഷേത്രത്തിലെത്തി ദർശനം നടത്തി മണിനേർച്ചയിൽ പങ്കെടുത്തു.
മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മേയർ വി.വി. രാജേഷ് ക്ഷേത്രദർശനത്തിനുശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മണിനേർച്ച നടത്തി. ആൽമരത്തെ പ്രദക്ഷിണം ചെയ്ത് മണി കെട്ടിയാണ് അദ്ദേഹം നേർച്ച സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥും സംഘവും കാട്ടിൽമേക്കതിൽ ശ്രീദേവി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യവതി, കൗൺസിലർമാരായ ആർ. ദിനേശ് കുമാർ, സുമി ബാലു, കെ.പി. ബിന്ദു, വിനോദ്, സന്ധ്യാ റാണി, ജയരാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 Comments