കൊല്ലം :കടയ്ക്കൽ വയല ജംഗ്ഷന് സമീപം റേഷൻ കട നടത്തുന്ന വയല വിജയഭവനം വീട്ടിൽ ബാലകൃഷ്ണപിള്ള മകൻ കൊച്ചനിയൻ എന്ന് വിളിക്കുന്ന 62 വയസ്സുള്ള അനിൽകുമാറിനെ കു-ത്തിയ കൊ-*ലപ്പെടു*ത്തിയ കേസിലെ പ്രതി കുളത്തൂപ്പുഴ സ്വദേശി വിൽസനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആറ് മണിക്കൂറുകൾക്കുള്ളിൽ കർണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെകൂത്താട്ടുകുളത്ത് വെച്ച് ബസ്സിൽ യാത്ര ചെയ്യവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 11 45 ആണ് സംഭവം.വയല ജംഗ്ഷന് സമീപം റേഷൻ കട നടത്തുകയായിരുന്നു 62 വയസ്സുള്ള അനിൽകുമാർ. വിൽസനുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊ-*ലപാ*തകത്തിനുള്ള കാരണമെന്നാണ് പ്രാഥമിക സൂചന. കൊലപാതകം നടന്ന ഉടനെ തന്നെ കൊല്ലം റൂറൽ എസ് പി ഷാജി സുഗുണൻ ഐപിഎസ് കൊട്ടാരക്കര ഡിവൈഎസ്പി എസ് ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. തെന്മല സിഐ സുനീഷ്, കടയ്ക്കൽ സിഐ സരലാൽ കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മൂന്ന് അന്വേഷണ സംഘങ്ങൾ.
തെന്മല CI ന്.സുനീഷ് കുളത്തുപ്പുഴ യിലുള്ള പ്രതിയുടെ വീട്ടിലും പരിസരത്തിലും അന്വേഷിച്ച് നാട്ടുകാരോട് തിരക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കർണാടകത്തിലേക്ക് രക്ഷപെടാൻ ശ്രമിക്കും എന്നുള്ള വിശ്വസനീയമായ വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കർണാടകയിലേക്ക് പോകുന്ന ബസുകളിലേക്കും ട്രെയിനുകളിലേക്കും പോലീസ് വ്യാപിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോൺ പ്രതി സംഭവം കഴിഞ്ഞ് പത്തനാപുരത്ത് എത്തിയ സമയം സ്വിച്ച് ഓഫ് ചെയ്തിരുന്നു. ആയതുകൊണ്ട് തന്നെ പ്രതിയെക്കുറിച്ച് മറ്റൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. പ്രതിയുടെ വിശദവിവരങ്ങൾ കൂടുതൽ ലഭിക്കാത്തതും അന്വേഷണത്തിൽ പോലീസിനെ കുഴക്കി.തുടർന്ന് തെന്മല CI N.സുനീഷ് കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ട നമ്പറുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ മാനന്തവാടിയിലേക്ക് പോകുന്ന ബസ്സിൽ പ്രതി ഉണ്ടെന്നും ആ ബസ്സ് കൂത്താട്ടുകുളത്തു എത്തി എന്നും മനസ്സിലാവുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളം പോലീസിന്റെ സഹായത്തോടുകൂടി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ കൂട്ടിക്കൊണ്ടു വരാനായി കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള സംഘം കൂത്താട്ടുകുളത്തേക്കു എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലാഞ്ഞിട്ടും ആറുമണിക്കൂറിൽ പ്രതിയെ അറസ്റ്റ് ചെയ്ത തെന്മല CI N.. സുനീഷ്, ASI ബൈജു എബ്രഹാം,SCPO സജിൻ എന്നിവരെയും സംഘത്തെയും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസ് അഭിനന്ദിച്ചു..
0 Comments